Menu

അയ്യായിരത്തിലേറെ വിജയികൾക്ക് സമ്മാനങ്ങളുമായി പിട്ടാപ്പിള്ളിൽ വമ്പൻ ഓണം കൊമ്പൻ ഓഫർ

July, 31 2026

അയ്യായിരത്തിലേറെ വിജയികൾക്ക് സമ്മാനങ്ങളുമായി പിട്ടാപ്പിള്ളിൽ വമ്പൻ ഓണം കൊമ്പൻ ഓഫർ


പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ 2026 ലെ ഓണം സമ്മാനപദ്ധതിയായ "വമ്പൻ ഓണം കൊമ്പൻ ഓഫർ" പ്രഖ്യാപന ചടങ്ങ് കൊച്ചി റിനായി ഹോട്ടലിൽ നടന്നു. ഹൃദയമാറ്റ ശസ്ത്രക്രിയ രംഗത്തെ പയനിയറും പത്മഭൂഷൺ ജേതാവുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും ലോഗോയുടെ ഔദ്യോഗിക അനാച്ഛാദനം നിർവഹിക്കുകയും ചെയ്തു. പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിംഗ് ഡയറക്ടർ ശ്രീ. പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, സി.ഇ.ഒ. കിരൺ വർഗ്ഗീസ്, ഡയറക്ടർമാരായ സിസിലി പോൾ, ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, മരിയ പോൾ, ഡോ. അലക്സ് പോൾ, അജോ തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.