Menu

പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ വമ്പൻ ഓണം കൊമ്പൻ ഓഫർ; ഡിജിറ്റൽ നറുക്കെടുപ്പിലൂടെ 5,000-ത്തിലധികം വിജയികളെ തിരഞ്ഞെടുത്തു

November, 24 2026


പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ വമ്പൻ ഓണം കൊമ്പൻ ഓഫർ; ഡിജിറ്റൽ നറുക്കെടുപ്പിലൂടെ 5,000-ത്തിലധികം വിജയികളെ തിരഞ്ഞെടുത്തു


ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ഡിജിറ്റൽ ഗാഡ്ജറ്റുകൾ തുടങ്ങിയ ഉത്പന്നങ്ങളുടെ വിപണിയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ ‘വമ്പൻ ഓണം കൊമ്പൻ ഓഫർ’ പദ്ധതിയുടെ ഭാഗമായി 5,000-ത്തിലധികം വിജയികളെ തിരഞ്ഞെടുത്തു. പാലാരിവട്ടം റിനൈ ഹോട്ടലിൽ നടന്ന മെഗാ ലക്കി ഡ്രോ ചടങ്ങിൽ പ്രമുഖ സഞ്ചാരിയും എഴുത്തുകാരനും സഫാരി ടി.വി സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. സന്തോഷ് ജോർജ് കുളങ്ങര മുഖ്യാതിഥിയായി പങ്കെടുത്തു. പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, സി.ഇ.ഒ കിരൺ വർഗീസ്, ഡയറക്ടർമാരായ ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, മരിയ പോൾ, അജോ തോമസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.ഓണക്കാലത്തെ മികച്ച പ്രകടനം കാഴ്ചവെച്ച പിട്ടാപ്പിള്ളിൽ ജീവനക്കാർക്കുള്ള പെർഫോമൻസ് ക്യാഷ് അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.


കേരള ലോട്ടറി നറുക്കെടുപ്പിന് സമാനമായ രീതിയിൽ ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. വിജയികൾക്ക് ഹീറോ മാവെറിക് 440 ബൈക്കുകൾ, ലേഡീസ് ഇലക്ട്രിക് സ്കൂട്ടറുകൾ, ടി.വി, എ.സി, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, പ്രീമിയം സൗണ്ട് ബാറുകൾ, സ്വർണ്ണ, വെള്ളി നാണയങ്ങൾ തുടങ്ങി നിരവധി വിലപിടിപ്പുള്ള സമ്മാനങ്ങളാണ് ലഭിക്കുന്നത്. വിജയികളുടെ പൂർണ്ണമായ പട്ടിക പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.pittappillilonline.com-ൽ പ്രസിദ്ധീകരിക്കും.


ഇന്ത്യയിലെ പ്രമുഖ റീട്ടെയിൽ ഡീലർമാരിലൊന്നായ പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ വിപണിയിലെ ശക്തമായ സാന്നിധ്യവും ഉപഭോക്താക്കൾക്കിടയിലുള്ള വിശ്വാസ്യതയുമാണ് ഇത്രയും വിപുലമായ സമ്മാനപദ്ധതി യാഥാർത്ഥ്യമാക്കാൻ കരുത്തേകിയത്. പ്രമുഖ ബ്രാൻഡുകളുടെ സഹകരണത്തോടെ 5,000-ത്തിലധികം ഉപഭോക്താക്കൾക്ക് വിലപിടിപ്പുള്ള ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ സമ്മാനമായി നൽകുന്ന ഈ പദ്ധതിയുടെ ഓരോ ഘട്ടവും പൂർണ്ണ സുതാര്യതയോടെയാണ് നടപ്പാക്കുന്നത് .


ഓണക്കാലത്ത് സംഘടിപ്പിച്ച വിവിധ സമ്മാന പദ്ധതികളുടെ ഭാഗമായി നിരവധി ഉപഭോക്താക്കൾ ഇതിനോടകം തന്നെ വലിയ സമ്മാനങ്ങൾക്ക് അർഹരായി. സ്കോഡ കുഷാഖ് കാർ, 75 ഇഞ്ച് എൽ.ഇ.ഡി ടി.വികൾ , ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകൾ , സ്വർണ്ണ നാണയങ്ങൾ തുടങ്ങി നിരവധി ആകർഷകമായ സമ്മാനങ്ങളാണ് ഉപഭോക്താക്കൾ സ്വന്തമാക്കിയത്.


കഴിഞ്ഞ 37 വർഷമായി ഉപഭോക്താക്കളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്ന പിട്ടാപ്പിള്ളിൽ ഏജൻസീസിന് കേരളത്തിൽ 88 ഷോറൂമുകളുണ്ട്. ഗൃഹോപകരണങ്ങൾക്കു പുറമെ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഡിജിറ്റൽ ഗാഡ്ജറ്റുകൾ, ആക്സസറികൾ തുടങ്ങി വിവിധ ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരവും പ്രമുഖ ബ്രാൻഡുകളുടെ ഏറ്റവും പുതിയ മോഡലുകളും പിട്ടാപ്പിള്ളിയിൽ ലഭ്യമാണ്.


ബ്രാൻഡഡ് ഉൽപന്നങ്ങൾക്ക് വിപണിയിലെ ഏറ്റവും മികച്ച വിലയിൽ സ്വന്തമാക്കാനുള്ള അവസരത്തോടൊപ്പം ₹31,000 വരെ ക്യാഷ്ബാക്കും ആകർഷകമായ ഫിനാൻസ് ആനുകൂല്യങ്ങളും പിട്ടാപ്പിള്ളിൽ ഒരുക്കിയിട്ടുണ്ട്. നോ-കോസ്റ്റ് ഇ.എം.ഐ, ട്രിപ്പിൾ സീറോ ഫിനാൻസ്, ഒരു ഇ.എം.ഐ ഇളവ്, ഫിക്സഡ് ഇ.എം.ഐ തുടങ്ങിയ വിവിധ ഫിനാൻസ് സൗകര്യങ്ങൾക്കൊപ്പം പഴയ ഉൽപന്നങ്ങൾക്ക് ഏറ്റവും മികച്ച എക്സ്ചേഞ്ച് മൂല്യവും ലഭ്യമാണ്. പിട്ടാപ്പിള്ളിൽ ഏജൻസീസിൽ നിന്ന് മുൻപ് വാങ്ങിയ ഉൽപന്നങ്ങൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ പ്രത്യേക അധിക ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും. കൂടാതെ, എൽ.ഇ.ഡി ടി.വി, എ.സി, വാഷിംഗ് മെഷീൻ, ഫ്രിഡ്ജ് തുടങ്ങിയവയ്ക്ക് പ്രത്യേക ഇ.എം.ഐ ഓഫറുകളും മൊബൈൽ ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും ആകർഷകമായ വിലക്കിഴിവുകളും ഫിനാൻസ് ആനുകൂല്യങ്ങളും ലഭ്യമാണ്. സ്മാർട്ട്ഫോൺ വാങ്ങുന്ന ഓരോ ഉപഭോക്താവിനും ഉറപ്പായ സമ്മാനവും ലഭിക്കും.എല്ലാ ശനിയാഴ്ചകളിലും ‘Saturday Surprise Sale’ എന്ന പേരിൽ പ്രത്യേക വിൽപ്പനയും ഓഫറുകളും സംഘടിപ്പിക്കുന്നുണ്ട്.


ഓൺലൈൻ ഷോപ്പിംഗിനും ഓഫറുകളുടെ കൂടുതൽ വിവരങ്ങൾക്കും: www.pittappillilonline.com


കൂടുതൽ വിവരങ്ങൾക്ക്: 70340 88999