Menu

പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ 88-ാമത് ഷോറൂം കൊല്ലം ജില്ലയിലെ കടയ്ക്കലിൽ പ്രവർത്തനം ആരംഭിച്ചു

November, 06 2026

പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ 88-ാമത് ഷോറൂം കൊല്ലം ജില്ലയിലെ കടയ്ക്കലിൽ പ്രവർത്തനം ആരംഭിച്ചു


ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ഡിജിറ്റൽ ഗാഡ്ജറ്റുകൾ എന്നിവയുടെ വിപണനരംഗത്ത് മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡായ പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ 88-ാമത് ഷോറൂം കൊല്ലം ജില്ലയിലെ കടയ്ക്കലിൽ പ്രവർത്തനം ആരംഭിച്ചു. എം എം നസീർ എം എൽ എ ,കിംസാറ്റ് ആശുപത്രി ചെയർമാൻ എസ് വിക്രമൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഷാനി എസ് എസ് ,വാർഡ് മെമ്പർമാരായ കൃഷ്ണ പ്രശാന്ത്, സുധീർ, വിജീഷ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സനൽ കുമാർ പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, സി.ഇ.ഒ കിരൺ വർഗീസ്, ഡയറക്ടർമാരായ സിസിലി പോൾ, ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, ഡോ. പീറ്റർ പോൾ, അജോ തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഷോറൂം സന്ദർശിക്കുന്നവർക്കും പർച്ചേസ് ചെയ്യുന്നവർക്കും സ്വർണ്ണം, വെള്ളി നാണയങ്ങൾ ഉൾപ്പെടെയുള്ള ഉറപ്പായ സമ്മാനങ്ങളും ആകർഷകമായ ഓഫറുകളുമാണ് പിട്ടാപ്പിള്ളിൽ ഒരുക്കിയിരിക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾക്ക് 60% വരെ ഡിസ്‌കൗണ്ട്, നോ-കോസ്റ്റ് EMI, ₹31,000 വരെ ക്യാഷ്ബാക്ക്, ട്രിപ്പിൾ സീറോ ഫിനാൻസ് (0% പലിശ, 0 ഡൗൺ പേയ്‌മെന്റ്, 0 പ്രോസസ്സിംഗ് ഫീസ്), 1 EMI OFF, ഫിക്സഡ് EMI പദ്ധതികൾ, കുറഞ്ഞ പ്രതിമാസ തവണ വ്യവസ്ഥകൾ, ആകർഷകമായ കോംബോ ഓഫറുകൾ, മികച്ച എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ എന്നിവയും ലഭ്യമാണ്.


പിട്ടാപ്പിള്ളിൽ DIL SE DIWALI FEST – നവംബർ 15 വരെ!


ദീപാവലി ആഘോഷങ്ങൾക്ക് കൂടുതൽ മധുരമേകി പിട്ടാപ്പിള്ളിൽ ഏജൻസീസ് അവതരിപ്പിക്കുന്ന ‘PITTAPPILLIL DIL SE DIWALI FEST’ നവംബർ 15 വരെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.

വിവിധ ഉൽപ്പന്ന വിഭാഗങ്ങൾക്കായി പ്രത്യേക EMI, ക്യാഷ്ബാക്ക് ആനുകൂല്യങ്ങളും ഒരുക്കിയിട്ടുണ്ട്. LED ടിവികൾ ₹999 മുതൽ EMI-യിലും ₹21,000 വരെ ക്യാഷ്ബാക്കോടെയും, എയർ കണ്ടീഷണറുകൾ ₹1,999 മുതൽ EMI-യിലും ₹6,000 വരെ ക്യാഷ്ബാക്കോടെയും, വാഷിംഗ് മെഷീനുകൾ ₹888 മുതൽ EMI-യിലും ₹9,000 വരെ ക്യാഷ്ബാക്കോടെയും, റഫ്രിജറേറ്ററുകൾ ₹991 മുതൽ EMI-യിലും ₹31,000 വരെ ക്യാഷ്ബാക്കോടെയും സ്വന്തമാക്കാം.

സ്മാർട്ട്ഫോൺ വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും പർച്ചേസ് തുകയ്ക്കനുസരിച്ച് ഉറപ്പായ സമ്മാനങ്ങളും ആകർഷകമായ EMI, ക്യാഷ്ബാക്ക് ആനുകൂല്യങ്ങളും ലഭിക്കും.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി 5,000-ത്തിലധികം സമ്മാനങ്ങൾ നേടാനുള്ള അവസരവും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. Hero Maverick 440 ബൈക്കുകൾ, ലേഡീസ് ഇലക്ട്രിക് സ്കൂട്ടറുകൾ, LED ടിവികൾ, AC-കൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, മൊബൈൽ ഫോണുകൾ, സൗണ്ട്ബാറുകൾ, വാക്വം ക്ലീനറുകൾ, എയർ ഫ്രയറുകൾ, മിക്സർ ഗ്രൈൻഡറുകൾ, സ്വർണ്ണം, വെള്ളി നാണയങ്ങൾ തുടങ്ങി നിരവധി ആകർഷകമായ സമ്മാനങ്ങളാണ് ഈ ക്യാമ്പയിനിന്റെ ഭാഗമായി ലഭ്യമാകുന്നത്.

ഇതിനുപുറമെ, ‘പിട്ടാപ്പിള്ളിൽ സാറ്റർഡേ സർപ്രൈസ് സെയിൽ’ പദ്ധതിയുടെ ഭാഗമായി എല്ലാ ശനിയാഴ്ചകളിലും ഓരോ ഉൽപ്പന്ന വിഭാഗങ്ങൾക്കായി പ്രത്യേക സർപ്രൈസ് ഓഫറുകളും ലേറ്റ് നൈറ്റ് ഷോപ്പിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ടിവികൾ, ഫ്രിഡ്ജുകൾ, വാഷിംഗ് മെഷീനുകൾ, എയർ കണ്ടീഷണറുകൾ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, അടുക്കള ഉപകരണങ്ങൾ തുടങ്ങി പ്രമുഖ ദേശീയ-അന്തർദേശീയ ബ്രാൻഡുകളുടെ ഏറ്റവും പുതിയ മോഡലുകൾ പിട്ടാപ്പിള്ളിൽ ഷോറൂമുകളിൽ ലഭ്യമാണ്. പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ 0 ഡൗൺ പേയ്‌മെന്റിൽ സ്വന്തമാക്കാനുള്ള സൗകര്യം, പ്രത്യേക ഡിസ്‌കൗണ്ടുകൾ, സൗജന്യ സമ്മാനങ്ങൾ, ആകർഷകമായ ഫിനാൻസ് പദ്ധതികൾ എന്നിവയും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ ഷോപ്പിംഗിനും www.pittappillilonline.com-ൽ പ്രത്യേക ഓഫറുകൾ ലഭ്യമാണ്.


1990 മുതൽ 37 വർഷമായി ഉപഭോക്താക്കളുടെ വിശ്വാസം നേടിയ പിട്ടാപ്പിള്ളിൽ ഏജൻസീസ് ഇന്ന് കേരളത്തിലെ 74 നഗരങ്ങളിലായി 88 ഷോറൂമുകളിലൂടെ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും ഉത്തരവാദിത്തത്തോടെയുള്ള സേവനവും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നു.


കൂടുതൽ വിവരങ്ങൾക്ക്: 70340 88999