Menu

പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ 89-ാമത് ഷോറൂം പാമ്പാടിയിൽ പ്രവർത്തനം ആരംഭിച്ചു

November, 24 2026




പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ 89-ാമത് ഷോറൂം പാമ്പാടിയിൽ പ്രവർത്തനം ആരംഭിച്ചു


ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ഡിജിറ്റൽ ഗാഡ്ജറ്റുകൾ എന്നിവയുടെ വിപണനരംഗത്ത് മലയാളികളുടെ വിശ്വാസം നേടിയ പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ 89-ാമത് ഷോറൂം കോട്ടയം ജില്ലയിലെ പാമ്പാടിയിൽ പ്രവർത്തനം ആരംഭിച്ചു. പാമ്പാടി MGM ജംഗ്ഷനിലെ മാക്സ് പ്ലാസയിൽ ആരംഭിച്ച പുതിയ ഷോറൂം പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജു കെ. ഐസക് ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചാണ്ടി ഉമ്മൻ എംഎൽഎ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി പി. ഐസക്, കെ ആർ ഗോപകുമാർ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷെർലി തരിയൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാടി യൂണിറ്റ് പ്രസിഡന്റ് കുര്യൻ സ്കറിയ, ജനറൽ സെക്രട്ടറി ശിവ ബിജു,

പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, സി.ഇ.ഒ കിരൺ വർഗീസ്, ഡയറക്ടർമാരായ ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, മരിയ പോൾ, അജോ തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യത്തെ പത്ത് ഉപഭോക്താക്കൾക്ക് 5 ഗ്രാം വെള്ളിനാണയം ഉൾപ്പെടെയുള്ള ഉറപ്പായ സമ്മാനങ്ങളും ആകർഷകമായ ഓഫറുകളുമാണ് പിട്ടാപ്പിള്ളിൽ ഒരുക്കിയിരിക്കുന്നത്.


ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വിപണിയിലെ ഏറ്റവും മികച്ച വിലയിൽ സ്വന്തമാക്കാനുള്ള അവസരത്തോടൊപ്പം ₹31,000 വരെ ക്യാഷ്ബാക്കും ആകർഷകമായ ഫിനാൻസ് ആനുകൂല്യങ്ങളും പിട്ടാപ്പിള്ളിൽ ഒരുക്കിയിട്ടുണ്ട്. നോ-കോസ്റ്റ് EMI, ട്രിപ്പിൾ സീറോ ഫിനാൻസ് (0% പലിശ, 0 ഡൗൺ പേയ്‌മെന്റ്, 0 പ്രോസസ്സിംഗ് ഫീസ്), ഒരു EMI ഇളവ്, ഫിക്സഡ് EMI തുടങ്ങിയ വിവിധ ഫിനാൻസ് സൗകര്യങ്ങൾക്കൊപ്പം പഴയ ഉൽപ്പന്നങ്ങൾക്ക് ഏറ്റവും മികച്ച എക്സ്ചേഞ്ച് മൂല്യവും ലഭ്യമാണ്.

കൂടാതെ, LED TV, AC, വാഷിംഗ് മെഷീൻ, ഫ്രിഡ്ജ് തുടങ്ങിയവയ്ക്ക് പ്രത്യേക EMI ഓഫറുകളും മൊബൈൽ ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും ആകർഷകമായ വിലക്കിഴിവുകളും ഫിനാൻസ് ആനുകൂല്യങ്ങളും ലഭ്യമാണ്. സ്മാർട്ട്ഫോൺ വാങ്ങുന്ന ഓരോ ഉപഭോക്താവിനും ഉറപ്പായ സമ്മാനവും ലഭിക്കും.


ഇതിനുപുറമെ, ‘പിട്ടാപ്പിള്ളിൽ സാറ്റർഡേ സർപ്രൈസ് സെയിൽ’ പദ്ധതിയുടെ ഭാഗമായി എല്ലാ ശനിയാഴ്ചകളിലും ഓരോ ഉൽപ്പന്ന വിഭാഗങ്ങൾക്കായി പ്രത്യേക സർപ്രൈസ് ഓഫറുകളും ലേറ്റ് നൈറ്റ് ഷോപ്പിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.


ടിവികൾ, ഫ്രിഡ്ജുകൾ, വാഷിംഗ് മെഷീനുകൾ, എയർ കണ്ടീഷണറുകൾ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, അടുക്കള ഉപകരണങ്ങൾ തുടങ്ങി പ്രമുഖ ദേശീയ-അന്തർദേശീയ ബ്രാൻഡുകളുടെ ഏറ്റവും പുതിയ മോഡലുകൾ പിട്ടാപ്പിള്ളിൽ ഷോറൂമുകളിൽ ലഭ്യമാണ്. ഓൺലൈൻ ഷോപ്പിംഗിനും www.pittappillilonline.com-ൽ പ്രത്യേക ഓഫറുകൾ ലഭ്യമാണ്.


37 വർഷത്തെ വിശ്വാസത്തിന്റെയും മികവുറ്റ സേവനത്തിന്റെയും പാരമ്പര്യവുമായി പിട്ടാപ്പിള്ളിൽ ഏജൻസീസ് ഇന്ന് കേരളത്തിലെ 75 നഗരങ്ങളിലായി 89 ഷോറൂമുകളിലൂടെ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും ഉത്തരവാദിത്തത്തോടെയുള്ള സേവനവും ലഭ്യമാക്കുന്നു. പാമ്പാടിയിലെ പുതിയ ഷോറൂമിന്റെ പ്രവർത്തനാരംഭത്തോടെ കേരളത്തിലെ റീട്ടെയിൽ വിപണിയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കുകയാണ് പിട്ടാപ്പിള്ളിൽ ഏജൻസീസ്.


കൂടുതൽ വിവരങ്ങൾക്ക്: 70340 88999