Menu

പിട്ടാപ്പിള്ളിൽ ഷോപ്പിംഗ് ഉത്സവം “ ലെഗസി ഫെസ്റ്റ് ” ജനുവരി 24 മുതൽ

January, 22 2026

കേരളത്തിലെ പ്രമുഖ ഹോം അപ്ലയൻസസ് ശൃംഖലയായ പിട്ടാപ്പിള്ളിൽ ഏജൻസീസ് 36-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വമ്പിച്ച ഷോപ്പിംഗ് മേള സംഘടിപ്പിക്കുന്നു. ‘പിട്ടാപ്പിള്ളിൽ ലെഗസി ഫെസ്റ്റ് ‘എന്ന് പേരിട്ടിരിക്കുന്ന ഈ വിപണന മേള ജനുവരി 24-ന് ആരംഭിക്കും. സ്ഥാപകദിനത്തോടനുബന്ധിച്ച് ഇനി മുതൽ എല്ലാ വർഷവും ജനുവരി അവസാന വാരം ഇത്തരത്തിൽ ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് മാനേജിങ് ഡയറക്ടർ Peter Paul pittappillil അറിയിച്ചു . 36 വർഷങ്ങളായി പിട്ടാപ്പിള്ളിയോട് സഹകരിച്ച ഉപഭോക്താക്കൾക്ക്, ലാഭേച്ഛയില്ലാതെ മികച്ച ഉൽപ്പന്നങ്ങളും ഇതുവരെ ലഭിക്കാത്ത തരത്തിലുള്ള ആകർഷക ഓഫറുകളും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.