Menu

അയ്യായിരത്തിലേറെ വിജയികൾക്ക് സമ്മാനങ്ങളുമായി പിട്ടാപ്പിള്ളിൽ വമ്പൻ ഓണം കൊമ്പൻ ഓഫർ

July, 31 2026

*അയ്യായിരത്തിലേറെ വിജയികൾക്ക് സമ്മാനങ്ങളുമായി പിട്ടാപ്പിള്ളിൽ വമ്പൻ ഓണം കൊമ്പൻ ഓഫർ*


ഈ വർഷത്തെ ഓണം സമ്മാന പദ്ധതിയിലൂടെ 5000-ത്തിലധികം സമ്മാനങ്ങളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. യുവജനങ്ങളുടെ ഹരമായ 5 Hero Maverick 440 ബൈക്കുകൾ, 5 ലേഡീസ് ഇലക്ട്രിക് സ്കൂട്ടറുകൾ, കൂടാതെ എയർ കണ്ടീഷണറുകൾ, എൽഇഡി ടി.വികൾ, ഫ്രിഡ്ജുകൾ, വാഷിംഗ് മെഷീനുകൾ, മൊബൈൽ ഫോണുകൾ, കിച്ചൻ അപ്ലയൻസുകൾ, സ്വർണ-വെള്ളി നാണയങ്ങൾ തുടങ്ങി ഏറ്റവും കുറഞ്ഞത് ₹1,000 മൂല്യമുള്ള അയ്യായിരത്തിലേറെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

പാരമ്പര്യവും വിശ്വാസ്യതയും കൈമുതലാക്കി മുൻവർഷങ്ങളിലെല്ലാം മികച്ച ഓഫറുകൾ കൃത്യമായി നൽകിപ്പോന്ന പിട്ടാപ്പിള്ളിൽ ഏജൻസീസ്, ഈ ഓണക്കാലത്ത് ഉപഭോക്താക്കൾക്കായി സമാനതകളില്ലാത്ത വൻകിട ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.

പിട്ടാപ്പിള്ളിൽ ഷോറൂമുകളിൽ നിന്ന് ഏത് ഉൽപ്പന്നം വാങ്ങുന്ന കസ്റ്റമേഴ്സിനും ഈ സ്കീമിൽ പങ്കെടുക്കാം. ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ഇൻവോയ്സ് വിവരങ്ങൾ നൽകി വളരെ എളുപ്പത്തിൽ ഇതിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. സുതാര്യമായ ഡിജിറ്റൽ നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. കേരള ഭാഗ്യക്കുറി മാതൃകയിലുള്ള ഈ നറുക്കെടുപ്പ് ഓൺലൈനായി കസ്റ്റമേഴ്സിന് കാണാനും വിശദാംശങ്ങൾ വെബ്‌സൈറ്റിൽ പരിശോധിക്കാനും സാധിക്കും.


ഓഫറുകളുടെ വിശദാംശങ്ങൾ:


 SBI ക്രെഡിറ്റ് കാർഡ് വഴി പിട്ടാപ്പിള്ളിൽ എക്സ്‌ക്ലൂസീവ് ഓഫറിൽ 10,000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട്.

 പലിശരഹിത തവണ വ്യവസ്ഥയിൽ ഒരു രൂപ പോലും അധികം ചിലവില്ലാതെ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാവുന്ന നോ കോസ്റ്റ് ഇഎംഐ, ഫിക്സഡ് ഇഎംഐ സ്കീമുകൾ, ദീർഘകാലാവധി സ്കീമുകൾ, ട്രിപ്പിൾ സീറോ സ്കീമുകൾ, 1 ഇഎംഐ അല്ലെങ്കിൽ 2 ഇഎംഐ ഓഫ് സ്കീമുകൾ, ഏറ്റവും കുറഞ്ഞ ലളിതമായ ഇഎംഐ ഓപ്ഷനുകൾ.

 21,000 രൂപ വരെയുള്ള ക്യാഷ്ബാക്ക് ഓഫറുകളും, എന്തും എന്തിനോടും എക്സ്ചേഞ്ച് ചെയ്യാനുള്ള മികച്ച എക്സ്ചേഞ്ച് ആനുകൂല്യങ്ങളും.

 ₹7,000 മുതൽ ₹20,000 വരെ വിലയുള്ള അടുക്കള ഉപകരണങ്ങളും മറ്റ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തി ബണ്ടിൽ ഓഫറുകളിൽ തവണകളായി വാങ്ങാനുള്ള പ്രത്യേക സ്കീം.

 ഒരു രൂപ പോലും മുൻകൂർ ചെലവില്ലാതെ മൊബൈൽ ഫോണുകൾ വാങ്ങുന്നതിനുള്ള സൗകര്യം, കൂടാതെ മൊബൈൽ ഫോണുകൾക്ക് സ്പെഷ്യൽ ഡിസ്കൗണ്ടുകളും ഫ്രീ ഗിഫ്റ്റുകളും.

 പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ 0 ഡൗൺ പേമെന്റിൽ സ്വന്തമാക്കാനുള്ള സൗകര്യവും പ്രത്യേക ഫിനാൻസ് പദ്ധതികളും.

 പിട്ടാപ്പിള്ളിൽ വി-കെയർ പ്രോഗ്രാം വഴി ഉൽപ്പന്നങ്ങൾക്ക് അധിക വാറന്റി സൗകര്യം.


ഇതിനുപുറമെ, പ്രമുഖ ബ്രാൻഡുകളുടെ പ്രത്യേക ഓണം ഓഫറുകളും കേരളത്തിലെ എല്ലാ പിട്ടാപ്പിള്ളിൽ ഷോറൂമുകളിലും ലഭ്യമാണ്. 

എൽജി, സോണി, സാംസങ്, വേൾപൂൾ, ഗോദ്രേജ്, ലോയ്ഡ്, പാനസോണിക്, ബോഷ്, കാരിയർ, ഡെയ്ക്കിൻ, ഹായർ, ബ്ലൂസ്റ്റാർ, ഒപ്പോ, വിവോ, ആപ്പിൾ, റിയൽമി, തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്. ഗൃഹോപകരണങ്ങൾക്കൊപ്പം ഏറ്റവും പുതിയ സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, സ്മാർട്ട് വാച്ചുകൾ, ഓഡിയോ ഉൽപ്പന്നങ്ങൾ, ആക്‌സസറികൾ എന്നിവയും ചിമ്മിനി, കുക്ക്ടോപ്പ്, മിക്സർ ഗ്രൈൻഡർ, മൈക്രോവേവ് ഓവൻ, എയർ ഫ്രയർ, വാക്വം ക്ലീനർ, കുക്ക്‌വെയർ, സെർവ്‌വെയർ തുടങ്ങി ചെറുതും വലുതുമായ എല്ലാ ഗൃഹോപകരണങ്ങൾക്കും ഓണം സ്കീമിന്റെ ഭാഗമായി പ്രത്യേക ഓഫറുകളും ആകർഷകമായ ഡിസ്കൗണ്ടുകളും ഒരുക്കിയിട്ടുണ്ട്. മികച്ച വിൽപ്പനാനന്തര സേവനത്തിനായി ഓരോ ഷോറൂമിലും പ്രത്യേകം പരിശീലനം നേടിയ ടീമും സജ്ജമാണ്.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പാരമ്പര്യവും വിശ്വാസവും മുൻനിർത്തി, ഉപഭോക്താക്കൾക്ക് പരമാവധി നേട്ടം ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. ഓൺലൈൻ ഷോപ്പിംഗിനായി www.pittappillilonline.com-ലും പ്രത്യേക ഓഫറുകൾ ലഭ്യമാണ്.

1990 മുതൽ 37 വർഷമായി ഉപഭോക്താക്കളുടെ വിശ്വാസം നേടിയ പിട്ടാപ്പിള്ളിൽ ഏജൻസീസ് ഇന്ന് കേരളത്തിലെ 73 നഗരങ്ങളിലായി 87 ഷോറൂമുകളിലൂടെ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും ഉത്തരവാദിത്തത്തോടെയുള്ള വിൽപ്പനാനന്തര സേവനവും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: 7034088999